ചങ്ങനാശേരി: കിളിമല എസ് എച്ച് സ്കൂളിന്റെ നേതൃത്വത്തില്‍ നടന്ന 23-ാമത് ഓള് കേരള ഇന്റര്‍ സ്കൂള്‍ ക്വിസ് മത്സരം - നോവ ഫെസ്റ്റില്‍ അനക്കല്ല് സെന്റ് ആന്റണീസ് ജേതാക്കളായി.
ചങ്ങനാശേരി പ്ലാസിഡ് വിദ്യ വിഹാര്‍ രണ്ടാം സ്ഥാനവും നെടുംകുന്നം സെന്റ് ജോണ്‍സ് ബാപ്റ്റിസ് സ്കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് മാര്‍ ജെയിംസ് കാളാശേരി മെമ്മോറിയല്‍ ട്രോഫിയും 10000 രൂപയും പ്രശസ്തി പത്രവും നല്കി. വിവിധ ജില്ലകളിലെ 25ല്‍പ്പരം സ്കൂളുകളില്‍ നിന്നായി 67 മത്സരാര്‍ഥികള്‍ പങ്കെടുത്തു.